അരാജകത്വത്തിന്റെ രാജാക്കന്മാര്‍ തങ്ങള്‍ക്കു പറ്റിയ സിംഹാസനം കണ്ടെത്തുന്നു മരിക്കാന്‍ നേരത്ത്; രാജാവിന്റെ അതെ വേഷത്തില്‍ ഇരുന്നു മറിക്കാന്‍. തെരുവില്‍ കിടന്നു മരിക്കുന്നതിനു പകരം നമ്മള്‍ അയ്യപ്പനെ ഏതെങ്കിലും വലിയ ആശുപത്രില്യിലെ ഏതെങ്കിലും ഐ. c. യു . വില്‍ ഒക്സിജെന്‍ മാസ്കിടിച് തുളകളായ തുളകളിലൂടെ എല്ലാം കുഴല്‍ഇട്ട് കിടത്തിയാണ് മരിപ്പിചിരുന്നതെങ്കില്‍, മരണം പോലും നാണിച്ചു പോകുമായിരുന്നു. സ്വസ്ഥമായ മരണം അനുവതിക്കതിരുന്നതിനു, അവിടെ കിടന്നു തന്നെ നമ്മെ തെറി പറഞ്ഞ ഒരു കവിത എഴുതിയിട്ടേ അയ്യപ്പന്‍ മരണം വരിക്കുമായിരുന്നുള്ളൂ.
മരണത്തെ ഇത്രത്തോളം ആക്ഹോഷിക്കുന്ന ഒരു കൂട്ടര്‍ നമ്മളായിരിക്കണം. മലയാള പത്രങ്ങളിലെ മരണ പേജ് കാണാനിടയായ ഒരു അറബി സുഹൃത്ത് അതിശയപ്പെട്ടതോര്‍മ വരുന്നു. അവരുടെ നാട്ടില്‍ ഭരണതിപന്‍ മരിച്ചാല്‍ പോലും, മിക്കവാറും അത് ഹോസ്പിറ്റലില്‍ ആയിരിക്കും, നേരെ മൃതദേഹം വീട്ടിലേക്കു പോലുമെടുക്കാതെ ഖബര്സ്ഥനിലെക്ക് എടുക്കുന്നതാണ് പതിവ്. പത്രത്തില്‍ ഒരു ചെറിയ വാര്‍ത്ത ഉണ്ടാവും. അത്ര തന്നെ.
ഏതായാലും ഇനി നമുക്ക് അയ്യപ്പ ഭജന തുടങ്ങാം; നമ്മളൊന്നും മരിക്കാന്‍ ഉള്ളവരല്ല എന്ന ഉറച്ച വിശ്വാസത്തില്‍.
Sunday, 31 October 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment